കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ശശി തരൂര്‍ എഐസിസി ആസ്ഥാനത്ത്

  1. Home
  2. Trending

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ശശി തരൂര്‍ എഐസിസി ആസ്ഥാനത്ത്

sasi tharoorകോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ശശി തരൂര്‍ എഐസിസി ആസ്ഥാനത്ത്. തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായ മധുസൂദനന്‍ മിസ്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധി അധ്യക്ഷനാകാനില്ലെങ്കില്‍ സോണിയ ഗാന്ധി തുടരണം എന്ന നിര്‍ദേശമാണ് ശശി തരൂര്‍ മുന്നോട്ട് വയ്ക്കുന്നത്. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരുമില്ലെങ്കില്‍ മത്സരിക്കും എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് തരൂര്‍.

തരൂരിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ഔദ്യോഗിക പിന്തുണയുണ്ടാവില്ലെന്നും എഎൈസിസി വൃത്തങ്ങള്‍ വ്യക്തമാക്കി.പത്രിക നല്‍കാനുള്ള തീയതി തീരും വരെ തരൂര്‍ ഡല്‍ഹിയില്‍ തുടരും. തരൂരിന്റെ നീക്കം നിരീക്ഷിക്കുകയാണന്ന് എഐസിസി സൂചന നല്‍കി.രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ അവസാന തീരുമാനം അറിയിച്ചില്ല. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് വൈകാതെ തീരുമാനം എടുക്കും എന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. ഈ തീരുമാനത്തിനായി ശശി തരൂരും കാത്തിരിക്കുകയാണ്.