'കളിക്കാനിറങ്ങിയാല്‍ ഫോര്‍വേഡായും സബ്സ്റ്റിറ്റിയൂട്ടായും കളിക്കേണ്ടിവരും', തന്നെ ഒതുക്കാന്‍ ആര്‍ക്കുമാകില്ലെന്ന് ശശി തരൂര്‍ എംപി

  1. Home
  2. Trending

'കളിക്കാനിറങ്ങിയാല്‍ ഫോര്‍വേഡായും സബ്സ്റ്റിറ്റിയൂട്ടായും കളിക്കേണ്ടിവരും', തന്നെ ഒതുക്കാന്‍ ആര്‍ക്കുമാകില്ലെന്ന് ശശി തരൂര്‍ എംപി

THAROOR


കോണ്‍ഗ്രസ് നേതാക്കളുടെ നീക്കത്തില്‍ പ്രതികരണവുമായി ഡോ.ശശി തരൂര്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത് സ്പോര്‍ട്സ് മാന്‍ സ്പിരിറ്റായി എടുക്കുമെന്ന് ശശി തരൂര്‍ എംപി . കളിക്കാനിറങ്ങിയാല്‍ ഫോര്‍വേഡായും സബ്സ്റ്റിറ്റിയൂട്ടായും കളിക്കേണ്ടിവരും. ഏത് റോളിലും നന്നായി കളിക്കുകയാണ് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റെന്ന് ഡോ.ശശി തരൂര്‍ പറഞ്ഞു. തന്നെ ഒതുക്കാന്‍ ആര്‍ക്കും ആവില്ല. മൂന്ന് തവണ ജയിച്ചുവന്ന ആളാണ് താന്‍. ,സൈഡ് ലൈന്‍ ചെയ്യാന്‍ എളുപ്പമാണോ എന്നും തരൂര്‍ പ്രതികരിച്ചു.

അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തി പ്രതിരോധിക്കുമ്പോഴും തരൂരിന് ലഭിക്കുന്ന പിന്തുണ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. തരൂരിന്റെ നീക്കങ്ങളെ കേന്ദ്രനേതൃത്വവും ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച് ചലനം സൃഷ്ടിച്ച തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാനുളള നീക്കത്തിലാണ്.

 14 ജില്ലകളിലും പര്യടനം നടത്തി തന്റെ സ്വാധീനം അരക്കിട്ടുറപ്പിക്കലാണ് ലക്ഷ്യം. എന്നാല്‍, ഇതിന്റെ അപകടം മണത്ത കോണ്‍ഗ്രസ്സ് തരൂരിനെ മുളയിലേ നുളളാനും പ്രതിരോധിക്കാനുമുളള തയ്യാറെടുപ്പിലാണ്.