സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരിന്റെ മരണം ഹൃദയാഘാതം മൂലം

  1. Home
  2. Trending

സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരിന്റെ മരണം ഹൃദയാഘാതം മൂലം

satheesh babu


മലയാള സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ മരിച്ചത് ഹൃദയാഘാതം മൂലം. പോസ്റ്റ് മോര്‍ട്ടത്തിലാണ് കണ്ടെത്തല്‍. ഫൊറന്‍സിക് ഡോക്ടര്‍മാര്‍ പോലീസിന് വിവരം കൈമാറി.വ്യാഴാഴ്ച സതീഷ് ബാബുവിനെ തിരുവനന്തപുരം വഞ്ചിയൂരിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ബുധനാഴ്ച രാത്രി ഏഴിനുശേഷം ഇദ്ദേഹത്തെ പുറത്തു കണ്ടിരുന്നില്ല. വ്യാഴാഴ്ച ഫ്‌ളാറ്റിനു മുന്നിലിട്ട പത്രം എടുത്തിരുന്നുമില്ല. കഴിഞ്ഞ ദിവസം ഭാര്യ നാട്ടില്‍ പോയിരുന്നതിനാല്‍ സതീഷ് ബാബു ഫ്‌ളാറ്റില്‍ തനിച്ചായിരുന്നു.

വ്യാഴാഴ്ച രാവിലെ മുതല്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിനാല്‍ ബന്ധുക്കള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിന്റെ സഹായത്തോടെ ഫ്‌ളാറ്റ് തുറന്നു പരിശോധിച്ചപ്പോഴാണ് സതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്ന സതീഷ് ബാബു പയ്യന്നൂര്‍ 2012ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ് ബാബു ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്റെ മെംബര്‍ സെക്രട്ടറിയായി അഞ്ചു വര്‍ഷം സേവനമനുഷ്ഠിച്ചു.