വന്ദനയുടെ കൊലപാതകത്തിലെ വീഴ്ച മറയ്ക്കാന്‍ പോലീസ് പുതിയ തിരക്കഥയുണ്ടാക്കുന്നു: വി.ഡി സതീശന്‍

  1. Home
  2. Trending

വന്ദനയുടെ കൊലപാതകത്തിലെ വീഴ്ച മറയ്ക്കാന്‍ പോലീസ് പുതിയ തിരക്കഥയുണ്ടാക്കുന്നു: വി.ഡി സതീശന്‍

vd


കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നു ഗുരുതരമായ അനാസ്ഥയാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വീഴ്ചയില്‍നിന്ന് കരകയറാനുള്ള മാര്‍ഗം അന്വേഷിക്കുന്ന പോലീസ് പുതിയ തിരക്കഥയുണ്ടാക്കുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു. കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ വീട് സന്ദര്‍ശിച്ച് അന്തിമോപചാരം അര്‍പ്പിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഏക മകള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ നഷ്ടം നികത്താന്‍ ആവില്ല. അവരുടെ മുറിവ് കൂടുതല്‍ ആഴത്തില്‍ ആക്കുകയാണ് മന്ത്രി ചെയ്തത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടറുടെ പരിചയക്കുറവിനെക്കുറിച്ച് മന്ത്രി പറഞ്ഞത്? ഇങ്ങനെയുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തുമ്പോള്‍ ആരുടെ പരിചയക്കുറവാണെന്ന് ജനം വിലയിരുത്തും. മന്ത്രി ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വത്തിനനുസരിച്ച് സംസാരിക്കണ'മെന്നും സതീശന്‍ ആവശ്യപ്പെട്ടു.