'മിശിഹ വീണു',അര്‍ജന്റീനയെ വീഴ്ത്തി സൗദി അറേബ്യ; വിജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

  1. Home
  2. Trending

'മിശിഹ വീണു',അര്‍ജന്റീനയെ വീഴ്ത്തി സൗദി അറേബ്യ; വിജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

argenteena won


 

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന സൗദി അറേബ്യക്ക് മുന്നില്‍ നാണംകെട്ട പരാജയമേറ്റു വാങ്ങി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദി അറേബ്യ അര്‍ജന്റീനയെ ഞെട്ടിച്ചത്.സലേഹ് അല്‍ഷേരി, സലേം അല്‍ദ്വസരി എന്നിവരാണ് സൗദിക്കായി വല ചലിപ്പിച്ചത്. രണ്ടാം പകുതിയില്‍ അര്‍ജന്റീനയുടെ ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ നിഷ്ഫലമാക്കിയ മുഹമ്മദ് അലോവൈസാണ് സൗദി വിജയം ഉറപ്പാക്കിയത്.

ലയണല്‍ മെസിയാണ് ആദ്യ ഷോട്ട് സൗദി പോസ്റ്റിലേക്കടിച്ചത്. പിന്നാലെ മെസിയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടുകയും ചെയ്തു. പെനാല്‍ട്ടിയിലൂടെയാണ് ഗോള്‍ പിറന്നത്.പരെഡെസിനെ അല്‍ ബുലയാഹി ബോക്സിനകത്തു വച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത മെസിയ്ക്ക് തെറ്റിയില്ല. ഗോള്‍കീപ്പര്‍ ഒവൈസിനെ നിസഹായനാക്കി മെസി വല കുലുക്കി. ഇതോടെ ഗാലറി ആര്‍ത്തിരമ്പി. ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി മെസി മാറി.

ആദ്യ പകുതിയില്‍ ഓഫ് സൈഡ് കെണിയില്‍ നിരന്തരം വീണ് അവസരങ്ങള്‍ തുലച്ച അര്‍ജന്റീനയ്ക്ക് തോല്‍വിയില്‍ സ്വയം പഴിക്കാം. പ്രതിരോധത്തിലെ ഭാവനാ ശൂന്യത അവരുടെ കുഴിതോണ്ടിയെന്ന് സൗദി രണ്ടാം പകുതിയില്‍ നേടിയ രണ്ട് ഗോളുകള്‍ മാത്രം കണ്ടാല്‍ മതി.
അതിനിടെയായിരുന്നു അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. പത്താം മിനിറ്റില്‍ കിട്ടിയ ഈ പെനാല്‍റ്റി മെസി അനായാസം വലയിലാക്കി. ഇവിടം മുതല്‍ പിന്നീട് ഓഫ് സൈഡ് കെണികളുടെ പരമ്പര തന്നെയായിരുന്നു. ഒരു ഗോളിന്റെ മുന്‍തൂക്കത്തില്‍ അര്‍ജന്റീന ആദ്യ പകുതി അവസാനിപ്പിച്ചു.

രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്ന സൗദിയെയാണ് കണ്ടത്. കിട്ടിയ രണ്ട് അവസരങ്ങള്‍ അവര്‍ ശരിക്കും മുതലാക്കുകയും ചെയ്തു. 48 മിനിറ്റില്‍ സാലെ അല്‍ ഷെഹ്‌രിയാണ് ടീമിന് സമനില ഗോള്‍ സമ്മാനിച്ചത്. അഞ്ച് മിനിറ്റിനുള്ളില്‍ 53ല്‍  അമ്പത്തിമൂന്നാം മിനിറ്റില്‍ സലീം അല്‍ ദ്വസരി അര്‍ജന്റീനയെ ഞെട്ടിച്ചു. ഇതിന്റെ ആഘാതത്തില്‍ നിന്ന് ലാറ്റിനമേരിക്കന്‍ ശക്തര്‍ക്ക് തിരിച്ചെത്താനും സാധിച്ചില്ല.