യുവതി ലോറി തട്ടി മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

  1. Home
  2. Trending

യുവതി ലോറി തട്ടി മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

shilja


കോഴിക്കോട് എലത്തൂരിൽ സ്കൂട്ടറിൽ ഭർത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന പൊയിൽക്കാവ് സ്വദേശി ഷിൽജ ലോറി തട്ടി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം താനൂർ സ്വദേശി കോയയാണ് പിടിയിലായത്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഹോൺ മുഴക്കി അമിതവേഗത്തിൽ മറ്റു വാഹനങ്ങളെ മറികടന്നു പോകുന്ന ലോറിയുടെ ചിത്രമാണ് നിരീക്ഷണ ക്യാമറയിൽ പതിഞ്ഞത്.

തെറ്റായ ദിശയിലാണ് ലോറി സഞ്ചരിച്ചതെന്നും ഇതിൽ നിന്നും വ്യക്തമായി. അപകടം ഉണ്ടായത് അറിഞ്ഞില്ലെന്നാണ് ഡ്രൈവറുടെ മൊഴി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. പൊലീസും ആംബുലൻസും എത്താൻ വൈകുന്നേരം നാട്ടുകാർ സംഭവ സമയത്ത് റോഡ് ഉപരോധിച്ചിരുന്നു.