സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിലെ കൈയാങ്കളി, കടുത്ത നടപടി ഉണ്ടാവുമെന്ന് സംസ്ഥാന നേതൃത്വം

  1. Home
  2. Trending

സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിലെ കൈയാങ്കളി, കടുത്ത നടപടി ഉണ്ടാവുമെന്ന് സംസ്ഥാന നേതൃത്വം

CPM


സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ രണ്ട് നേതാക്കൾ തമ്മിൽ തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായ സാഹചര്യത്തിൽ കര്‍ശന നടപടിയിലേക്ക് പാര്‍ടി സംസ്ഥാന നേതൃത്വം കടക്കും. തെരഞ്ഞെടുപ്പിന് ശേഷമാകും കര്‍ശന നടപടിയിലേക്ക് പോവുക. അസാധാരണമായ സംഭവമാണ് നടന്നതെന്നാണ് വിലയിരുത്തൽ.

അടൂരിൽ നിന്നുള്ള ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് മുൻ എംഎൽഎ കൂടിയായ നേതാവിനെ പിടിച്ചുതള്ളിയത്. മന്ത്രി വി എൻ വാസവൻ പങ്കെടുത്ത യോഗത്തിലായിരുന്നു സംഭവം. വിഎൻ വാസവൻ സ്ഥിതിഗതികൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം മോശമാണെന്ന് വിമർശനത്തിലാണ് തർക്കം തുടങ്ങിയത്.

ഏപ്രിൽ 8 ന് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിക്ക് അടൂർ വേദിയാക്കിയതും തർക്കത്തിന് കാരണമായി. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് നേതാക്കൾ തമ്മിലെ തര്‍ക്കം പരിധി വിട്ടത്.