പാലക്കാട് വിജയത്തിന്റെ പങ്ക് വര്‍ഗീയ കക്ഷികളുടെ മഴവില്‍ സഖ്യത്തിന് ; എം വി ഗോവിന്ദന്‍
വര്‍ഗീയ കക്ഷികളുടെ മഴവില്‍ സഖ്യമാണ് പാലക്കാട് പ്രവര്‍ത്തിച്ചതെന്ന് യുഡിഎഫ് വിജയത്തെക്കുറിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചു. എസ്ഡിപിഐ ആണ് അവിടെ പ്രകടനം നടത്തിയത്. കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കുമാണ്. ഇത് അവര്‍ തന്നെ പ്രഖ്യാപിച്ചു. പാലക്കാട് ബിജെപിയുടെ വോട്ട് എങ്ങോട്ട് പോയെന്ന് എല്ലാവരും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ, ഭൂരീപക്ഷ വര്‍ഗീയതയും കോണ്‍ഗ്രസിനൊപ്പം നിന്നു. ബിജെപി വോട്ട് കോണ്‍ഗ്രസിന് മറിച്ചു. പി സരിന്‍ വലിയ മുതല്‍ കൂട്ടാണ്. സരിനെ പോരാട്ടത്തിന്റെ മുന്നില്‍ നിര്‍ത്തി മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വയനാട്ടിലും വലിയ പോരാട്ടമാണ് നടന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ചേലക്കരയില്‍ എല്‍ഡിഎഫിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. ചേലക്കരയില്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരത്തെടുപ്പ് വച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസിന് 5000 വോട്ട് കുറഞ്ഞു. അതേസമയം ചേലക്കരയില്‍ വലിയ വിജയമാണ് എല്‍ഡിഎഫ് നേടിയത്