സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതം; തിരുവനന്തപുരം മ്യൂസിയം പൊലീസ് കൊച്ചിയിലേക്ക് തിരിച്ചു, നടന്റെ മൊബൈല്‍ സ്വിച്ച് ഓഫ്

  1. Home
  2. Trending

സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതം; തിരുവനന്തപുരം മ്യൂസിയം പൊലീസ് കൊച്ചിയിലേക്ക് തിരിച്ചു, നടന്റെ മൊബൈല്‍ സ്വിച്ച് ഓഫ്

siddique


 


ഹൈക്കോടതി മുന്‍ കൂര്‍ ജാമ്യം നിഷേധിച്ചതോടെ ലൈംഗികാരോപണ കേസില്‍ പ്രതിയായ സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതം. തിരുവനന്തപുരം മ്യൂസിയം പൊലീസ് കൊച്ചിയിലേക്ക് തിരിച്ചു. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലേക്ക് തിരിച്ചത്. നടിയുടെ പരാതിയില്‍ സിദ്ദിഖിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ്.

കൊച്ചിയില്‍ സിദ്ദിഖിനായി വ്യാപക തിരച്ചിലാണ് നടക്കുന്നത്. നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും തിരച്ചില്‍ നടക്കുന്നുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. സിദ്ദിഖ് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഉണ്ടെന്നും വിവരങ്ങളുണ്ട്. നിലവില്‍ നടന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ആണ്.

സിദ്ദിഖിനെതിരെ പ്രത്യേക അന്വേഷണ സംഘം ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇതിനിടെ സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൈക്കോടതി നടപടിക്കെതിരെ അഭിഭാഷകന്‍ വഴി സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് വിവരം. വിധി ന്യായത്തിന്റെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാനാണ് നടന്റെ നീക്കം. അങ്ങനെയെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കും മുമ്പ് നടനെ കണ്ടെത്താനാകും അന്വേഷണ സംഘത്തിന്റെ ശ്രമം