വടക്കൻ സിറിയയിൽ കാർ ബോംബ് സ്ഫോടനം: 7 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

  1. Home
  2. Trending

വടക്കൻ സിറിയയിൽ കാർ ബോംബ് സ്ഫോടനം: 7 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

syria


വടക്കൻ സിറിയയിലെ അലെപ്പോ പ്രവിശ്യയിലെ അസസിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ രണ്ടുകുട്ടികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. 

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് കുട്ടികൾക്ക് പുതുവസ്ത്രങ്ങൾ വാങ്ങാൻ വന്നവരുൾപ്പെടെ നിരവധി പേർ മാർക്കറ്റിലുണ്ടായിരുന്നു.  ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഇനിയും ഏറ്റെടുത്തില്ല. സിറിയൻ ഇടക്കാല സർക്കാരിന്റെ ആസ്ഥാനമാണ് അസാസ്.

സിറിയയുടെ നിയമപരമായ അധികാരമുള്ളവരെന്ന് അവകാശപ്പെടുന്ന സിറിയയുടെ ഇടക്കാല സർക്കാർ പ്രതിപക്ഷ ഗ്രൂപ്പാണ്. തുർക്കി അതിർത്തിയിലുള്ള അസാസ് ചരക്ക് വിതരണം അടക്കമുള്ള വിഷയങ്ങളിൽ നിർണായക സ്ഥാനമുള്ള ഇടം കൂടിയാണ്. സിറിയയുടെ വടക്ക് പടിഞ്ഞാറ് മേഖലയിൽ ആളുകളെ ലക്ഷ്യമിട്ടുള്ള ബോംബ് ആക്രമണങ്ങൾ പതിവാണ്.  2017ൽ ഇവിടെയുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ നാൽപതിലധികം പേർ കൊല്ലപ്പെട്ടിരുന്നു.