മോഖ തീരംതൊട്ടു; ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു: അതീവജാഗ്രതാ നിർദേശം

  1. Home
  2. Trending

മോഖ തീരംതൊട്ടു; ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു: അതീവജാഗ്രതാ നിർദേശം

mocha


മോഖ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി കരതൊട്ടു. ബംഗ്ലാദേശിലും മ്യന്മറിലും കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. ആയിരണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. മണിക്കൂറിൽ 210 കിലോമീറ്റർ വരെ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.

ബംഗ്ലാദേശ് കാലാവസ്ഥാ നിരീക്ഷണത്തിന്റെ മുന്നറിയിപ്പ് പ്രകാരം, സെന്റ് മാർട്ടിൻ ദ്വീപ് വെള്ളത്തിനടിയിൽ പോകാൻ സാധ്യതയുണ്ടെന്നാണ് വ്യക്തമാക്കുന്ന്. ആൾപ്പാർപ്പില്ലാത്ത ദ്വീപാണ് ഇത്. ഇതിന്റെ ഭാഗമായി ദ്വീപിലേക്ക് പോകുന്ന ആളുകൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

മോഖ ചുഴലിക്കാറ്റ് ആഞ്ഞുവീശുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ പശ്ചിമബംഗാളിലെ തീരദേശമേഖലകളിൽ വിന്യസിച്ചിട്ടുള്ളതായി പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു. ദുരന്തനിവാരണ സേനയുടെ എട്ട് സംഘങ്ങളെ പശ്ചിമബംഗാളിലെ ദിഘയിൽ വിന്യസിച്ചതായും റിപ്പോർട്ടി. പറയുന്നു.