ലൈംഗികാതിക്രമവും തട്ടിക്കൊണ്ടുപോകലും; കേസിൽ എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം

  1. Home
  2. Trending

ലൈംഗികാതിക്രമവും തട്ടിക്കൊണ്ടുപോകലും; കേസിൽ എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം

REVANNA


മകൻ പ്രജ്വൽ രേവണ്ണക്കെതിരെയുള്ള ലൈംഗികാരോപണവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ട് കർണാടക പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ജനതാദൾ (സെക്കുലർ) മുതിർന്ന നേതാവ് എച്ച്‌ഡി രേവണ്ണയ്ക്ക് പ്രത്യേക കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപയുടെ ജാമ്യ തുകയിൽ ഉപാധികളോടെയാണ് ജാമ്യം.

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മകനാണ് എച്ച്‌ഡി രേവണ്ണ. മെയ് നാലിനാണ് എച്ച്ഡി രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്.