നടന്‍മാര്‍ക്കെതിരായ ലൈംഗികാതിക്രമ കേസ്; പ്രതികളുടെ അറസ്റ്റ് ഉടനില്ല, കോടതി നടപടികള്‍ പരിഗണിച്ച് തീരുമാനം; പൂങ്കുഴലി ഐപിഎസ്
മുകേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകളിൽ പ്രതികളുടെ അറസ്റ്റ് ഉടനില്ലെന്ന് അന്വേഷണ ചുമതലവഹിക്കുന്ന എഐജി പൂങ്കുഴലി ഐപിഎസ്. പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതി നടപടികള്‍ പരിഗണിച്ചായിരിക്കും ചോദ്യം ചെയ്യലടക്കമുണ്ടാവുകയെന്നും പുങ്കുഴലി അറിയിച്ചു.
മുകേഷ് അടക്കം നടന്‍മാരുടെ അറസ്റ്റ് ഉടനില്ലെന്ന് പൂങ്കുഴലി, ചോദ്യംചെയ്യലടക്കം കോടതി നടപടികള്‍ പരിഗണിച്ച്
കേസില്‍ മുകേഷ്, അഡ്വക്കറ്റ് ചന്ദ്രശേഖര്‍, മണിയന്‍പിള്ള രാജു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുകയാണ്. അടച്ചിട്ട കോടതി മുറിയിലാണ് വാദം.