ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിന് ജാമ്യമില്ല, മൂന്ന് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

  1. Home
  2. Trending

ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിന് ജാമ്യമില്ല, മൂന്ന് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

ranjith


ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് കോടതിയിൽ നിന്ന് തിരിച്ചടി. രഞ്ജിത്തിന് ജാമ്യം അനുവദിക്കാത്ത എറണാകുളം സിജെഎം കോടതി, അദ്ദേഹത്തെ വരും തിങ്കളാഴ്ച വരെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

ശനിയാഴ്ച എറണാകുളം സബ്ജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കിയ രഞ്ജിത്തിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിന് മുൻപ് തന്നെ പോലീസ് കസ്റ്റഡി അപേക്ഷ കോടതി അനുവദിച്ചു. രഞ്ജിത്തിനെ കസ്റ്റഡിയിൽ വിടുന്നതിനെ അദ്ദേഹത്തിന്റെ അഭിഭാഷകൻ എസ്.

രാജീവ് ശക്തമായി എതിർത്തു. അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും രഞ്ജിത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി ഇത് കണക്കിലെടുത്തില്ല. വരും ദിവസങ്ങളിൽ കൂടുതൽ തെളിവെടുപ്പിനായി അന്വേഷണസംഘം രഞ്ജിത്തിനെ വിവിധ ഇടങ്ങളിൽ എത്തിക്കും.