ലൈംഗിക അതിക്രമ കേസുകൾ; പരാതിക്കാരി അനുമതി നൽകിയാലും പേര് വെളിപ്പെടുത്തരുത്: ഹൈക്കോടതി

  1. Home
  2. Trending

ലൈംഗിക അതിക്രമ കേസുകൾ; പരാതിക്കാരി അനുമതി നൽകിയാലും പേര് വെളിപ്പെടുത്തരുത്: ഹൈക്കോടതി

hc kerala


 


ലൈംഗിക അതിക്രമ കേസുകളിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തരുതെന്ന പരാമർശവുമായി ഹൈക്കോടതി. പരാതിക്കാരി അനുമതി നൽകിയാലും പേര് വെളിപ്പെടുത്താൻ പാടില്ല. 

രാഹുൽ ഈശ്വർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. മുൻകൂർ ജാമ്യ അപേക്ഷയിൽ പരാതിക്കാരിയുടെ പേര് ഉൾപ്പെടുത്തിയത് സംബന്ധിച്ചായിരുന്നു പരാമർശം. 

ഫേസ്ബുക്ക് വഴി അധിക്ഷേപിച്ചതിന് നടി നൽകിയ പരാതിയിൽ ആയിരുന്നു രാഹുൽ ഈശ്വർ മുൻകൂർ ജാമ്യ അപേക്ഷ നൽകിയിരുന്നത്. കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇതേ തുടർന്ന് ഹർജി തീർപ്പാക്കി.