സംവിധായകൻ രഞ്ജിത്തിനെതിരായ യുവാവിൻ്റെ പരാതി അടിസ്ഥാനരഹിതം; കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

  1. Home
  2. Trending

സംവിധായകൻ രഞ്ജിത്തിനെതിരായ യുവാവിൻ്റെ പരാതി അടിസ്ഥാനരഹിതം; കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

     ranjith  


സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. കേസിൽ ഉന്നയിച്ച ആരോപണങ്ങൾ പ്രഥമദൃഷ്ട്യ തന്നെ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയാണ് കോടതി നടപടി. പരാതിക്കാരൻ ഉന്നയിച്ച സംഭവം നടന്ന ഹോട്ടൽ, തിയതി എന്നിവ തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 2002 ലാണ് തന്നെ ബംഗളൂരുവിലെ എയർ പോർട്ട് റോഡിലെ ഹോട്ടലിൽ വെച്ച് പ്രകൃതി വിരുദ്ധ പീഢനം നടത്തിയതെന്നായിരുന്നു പരാതിക്കാരൻറെ ആരോപണം. എന്നാൽ 2016 ലാണ് ഈ ഹോട്ടൽ പ്രവർത്തനം തുടങ്ങിയത്. പരാതി ഫയൽ ചെയ്യുന്നതിൽ 12 വർഷത്തെ കാലതാമസം ഉണ്ടായി. അതിന് ഒരു ന്യായീകരണവുമില്ലെന്നും കോടതി നിരീക്ഷിച്ചു.