ഗവര്‍ണര്‍ക്കെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്‌ഐ; പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ

  1. Home
  2. Trending

ഗവര്‍ണര്‍ക്കെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്‌ഐ; പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ

governor


ഗവര്‍ണര്‍ക്കെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്‌ഐ. പാലക്കാട് കഞ്ചിക്കോട് വെച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കഞ്ചിക്കോട്ടെ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി എത്തിയതായിരുന്നു ഗവര്‍ണര്‍. അപ്പോഴായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം.പ്രതിഷേധത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഒരുക്കി. കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.