'വാർത്തയിൽ ഇടം നേടാനുള്ള തന്ത്രം മാത്രം; സുരേന്ദ്രന് സീറോ ക്രെഡിബിലിറ്റിയാണുള്ളത്': ഷാഫി പറമ്പിൽ

  1. Home
  2. Trending

'വാർത്തയിൽ ഇടം നേടാനുള്ള തന്ത്രം മാത്രം; സുരേന്ദ്രന് സീറോ ക്രെഡിബിലിറ്റിയാണുള്ളത്': ഷാഫി പറമ്പിൽ

shafi parambil


ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഷാഫി പറമ്പിൽ. സീറോ ക്രെഡിബിലിറ്റിാണ് സുരേന്ദ്രനുള്ളതെന്ന് പറഞ്ഞ ഷാഫി പറമ്പിൽ സുരേന്ദ്രനിൽ നിന്നോ ബിജെപിയിൽ നിന്നോ രാജ്യസ്നേഹം പഠിക്കേണ്ട ആവശ്യം തനിക്കില്ലെന്നും വ്യക്തമാക്കി.

വാർത്തയിൽ ഇടം നേടാനുള്ള തന്ത്രം മാത്രമാണിതെന്നും ഷാഫി വിമർശിച്ചു. സുതാര്യമായിട്ടാണ്  യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടന്നതെന്നും ഷാഫി പറഞ്ഞു. ശങ്കരാടിയുടെ കൈ രേഖ രാഷ്ട്രീയം പ്രായോഗിക തലത്തിൽ നടപ്പാക്കുന്ന നേതാവാണ് സുരേന്ദ്രൻ. അൽപ്പത്തരം വിളിച്ചു പറയുന്നത് സുരേന്ദ്രൻ നിർത്തണം. കുഴൽപണ കേസിലെ പ്രതി രാജ്യസ്നേഹം പഠിപ്പിക്കേണ്ടെന്നും ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.

സംഘടനാതലത്തിൽ ഇങ്ങനെയൊരു പരാതി ഉയർന്നതായി അറിയില്ല. പാലക്കാട്ടെ മറ്റ് തെരഞ്ഞെടുപ്പിലും കൃത്രിമം നടന്നോയെന്ന് പരിശോധിക്കണമെന്ന സുരേന്ദ്രൻ്റെ പ്രസ്താവന തരം താഴ്ന്നതാണെന്നും  ഇങ്ങനെ സ്വയം പരിഹാസ്യനാകരുതെന്നും ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു. കെ. സുരേന്ദ്രനെതിരെ ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേര്‍ത്തു.