ട്രയൽ റണ്ണിൽ പങ്കെടുക്കില്ല, ജനങ്ങളുടെ ആവശ്യങ്ങളിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല; ശശി തരൂർ

  1. Home
  2. Trending

ട്രയൽ റണ്ണിൽ പങ്കെടുക്കില്ല, ജനങ്ങളുടെ ആവശ്യങ്ങളിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല; ശശി തരൂർ

Shashi tharoor


വിഴിഞ്ഞം പോർട്ട് ട്രയൽ റണ്ണിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ എംപി. താൻ തുറമുഖ പദ്ധതിയുടെ ശക്തമായ പിന്തുണക്കാരനാണെന്ന് പറഞ്ഞ ശശി തരൂർ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ പുരോഗതിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള ജനങ്ങളുടെ ആവശ്യങ്ങളിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. യുഡിഎഫ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നിലവിലെ എൽഡിഎഫ് സർക്കാർ പാലിച്ചിട്ടില്ലെന്നും തരൂർ കുറ്റപ്പെടുത്തി. 

ഇന്ത്യയിലേക്കുള്ള ചരക്ക് ഗതാഗതത്തിന്റെ ഹബ്ബായി മാറുന്ന വിഴിഞ്ഞം സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കും. അതേസമയം, ഉദ്ദേശിച്ച ലക്ഷ്യത്തിലേക്കെത്താൻ കടമ്പകൾ ഇനിയും ബാക്കിയാണ്.