മൊബൈൽ ചാർജിംഗിനിടെ ഷോർട്ട് സർക്യൂട്ട്; തീപിടുത്തത്തിൽ നാല് കുട്ടികൾ വെന്തുമരിച്ചു

  1. Home
  2. Trending

മൊബൈൽ ചാർജിംഗിനിടെ ഷോർട്ട് സർക്യൂട്ട്; തീപിടുത്തത്തിൽ നാല് കുട്ടികൾ വെന്തുമരിച്ചു

MOBILE


 മീററ്റിൽ ഒരു ഒരു കുടുബത്തിലെ നാലു കുട്ടികൾ വെന്തുമരിച്ചു. മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും അത് തീപിടുത്തത്തിലേക്ക് നയിക്കുകയുമായിരുന്നു. ഈ തീയിൽ പെട്ടാണ് കുട്ടികളുടെ ദാരുണാന്ത്യം. 10 വയസു മുതൽ നാലുവയസു വരെയാണ് കുട്ടികളുടെ പ്രായം.

ശനിയാഴ്ചയാണ് ദാരുണസംഭവം. ആദ്യം ബെഡ് ഷീറ്റിനാണ് തീപിടിച്ചത് എന്ന് പിതാവ് പറയുന്നു. സരിക (10), നിഹാരിക (8), സൻസ്‌കാർ (6), കാലു (4) എന്നിവരാണ് മരിച്ച കുട്ടികൾ. പിതാവ് പരുക്കുകളോടെ രക്ഷപ്പെട്ടു. ഭാര്യയുടെ നില ഗുരുതരമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.