പാർട്ടി ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കണം, കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നേറേണ്ട സമയം; ചെന്നിത്തല

  1. Home
  2. Trending

പാർട്ടി ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കണം, കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നേറേണ്ട സമയം; ചെന്നിത്തല

ramesh chennithala


പാർട്ടിയിൽ പ്രശ്‌നങ്ങളുണ്ടാകുന്നു എന്ന തരത്തിൽ വാർത്തകൾ വരാൻ ഇടവക്കുന്നത് ശരിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നേറേണ്ട സമയം ആണിത്. അഭിപ്രായ വ്യത്യാസങ്ങൾ പറയാൻ പാർട്ടിയിൽ ഇടമുണ്ട്. പാർട്ടിയുടെ ചട്ടക്കൂടിലൂടെ വേണം എല്ലാവരും പ്രവർത്തിക്കാനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തരൂരിൻറെ മലബാർ പര്യടനത്തെ കുറിച്ചും അതിന്മേലുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണത്തെ കുറിച്ചുമുള്ള ചോദ്യങ്ങൾക്കാണ് ചെന്നിത്തലയുടെ പ്രതികരണം. ശശി തരൂരിൻറെ മലബാർ പര്യടനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. നേതൃത്വം ഇടംകോലിട്ടതോടെ നേരത്തെ നിശ്ചയിച്ചിരുന്ന ചില പരിപാടികൾ ജില്ല കോൺഗ്രസ് കമ്മറ്റികൾ മാറ്റിയതും മാറ്റാൻ ശ്രമിച്ചതും വിവാദമായിരുന്നു.