എസ്ഐ കെട്ടിടത്തിൽനിന്ന് വീണു മരിച്ചു; അപകടം ചീട്ടുകളി സംഘത്തെ പിടിക്കുന്നതിനിടെ

  1. Home
  2. Trending

എസ്ഐ കെട്ടിടത്തിൽനിന്ന് വീണു മരിച്ചു; അപകടം ചീട്ടുകളി സംഘത്തെ പിടിക്കുന്നതിനിടെ

si


നൈറ്റ് പെട്രോളിംഗിനിടെ അപകടത്തിൽപെട്ട പൊലീസുകാരൻ മരിച്ചു. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ് ഐ പൊൻകുന്നം സ്വദേശി ജോബി ജോർജ് (52) ആണ് മരിച്ചത്. ചീട്ടുകളി സംഘത്തെ അന്വേഷിച്ച് ഇരുനില കെട്ടിടത്തിൽ കയറിയ ജോബി കാൽ വഴുതി വീഴുകയായിരുന്നു.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ചീട്ടുകളി സംഘം ഉണ്ടായിരുന്ന മുറി ചവിട്ടിത്തുറക്കുന്നതിനിടെ ആയിരുന്നു കാൽ വഴുതി വീണത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോബി ജോർജ് പുലർച്ചെയോടെയാണ് മരിച്ചത്.