സിദ്ധരാമയ്യ തന്നെ കർണാടക മുഖ്യമന്ത്രി; ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയാകും

  1. Home
  2. Trending

സിദ്ധരാമയ്യ തന്നെ കർണാടക മുഖ്യമന്ത്രി; ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയാകും

KARNATAKA


കർണാടകയിൽ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. പല തവണ ഹൈക്കമാന്റുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ കോൺ?ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനം പ്രഖ്യാപിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 

ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ. ഇന്ന് വൈകിട്ട് 7 മണിക്ക് നിയമസഭാ കക്ഷിയോ?ഗം വിളിച്ചിട്ടുണ്ട്. എല്ലാ എംഎൽഎമാരോടും യോ?ഗത്തിനെത്താൻ ഡി കെ ശിവകുമാർ നിർദ്ദേശിച്ചിട്ടുണ്ട് ഏറെ നീണ്ട പ്രതിസന്ധിക്കൊടുവിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.  ഇന്ന് ഉച്ചക്ക് ശേഷം സത്യപ്രതിജ്ഞ നടത്താനുള്ള സിദ്ധരാമയ്യയുടെ നീക്കം ഡി കെ ശിവകുമാറിൻറെ കടുത്ത എതിർപ്പിനെ തുടർന്നാണ് പാളിയത്. ടേം വ്യവസ്ഥ പരസ്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട ശിവകുമാർ, താൻ മന്ത്രി സഭയിലുണ്ടാകില്ലെന്ന് വരെ നിലപാടെടുത്തിരുന്നു. ശിവകുമാറിൻറെ സമ്മർദ്ദത്തെ തുടർന്ന്, ഒരു തീരുമാനവുമായില്ലെന്ന് കർണാടകയുടെ ചുമതലയുള്ള നേതാവ് രൺ ദീപ് സിംഗ് സുർജേ വാല മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കുകയും ചെയ്തു.