സിദ്ധാർത്ഥിന്റെ മരണം: രേഖകൾ കൈമാറുന്നതിൽ വീഴ്ച വരുത്തി; 3 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

  1. Home
  2. Trending

സിദ്ധാർത്ഥിന്റെ മരണം: രേഖകൾ കൈമാറുന്നതിൽ വീഴ്ച വരുത്തി; 3 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

sidharth


പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണം സംബന്ധിച്ച കേസ് സി.ബി.ഐയ്ക്ക് കൈമാറി വിജ്‌ഞാപനം ഇറക്കിയിട്ടും രേഖകൾ കേന്ദ്രത്തിന് കൈമാറുന്നതിൽ വീഴ്ച വരുത്തിയ ആഭ്യന്തര വകുപ്പിലെ മൂന്ന് വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

ഹോം- എം​ സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി വി.കെ.പ്രശാന്ത,​ സെക്ഷൻ ഓഫീസർ വി.കെ.ബിന്ദു,​ അസിസ്റ്റന്റ് എസ്.എൽ.അഞ്ജു എന്നിവർക്കെതിരെയാണ് നടപടി. ഇന്നലെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് സസ്പെൻഷൻ. 

കഴിഞ്ഞ 9നാണ് അന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. അന്നുതന്നെ ആഭ്യന്തരസെക്രട്ടറി വിജ്ഞാപനം പുറത്തിറക്കി. എന്നാൽ, അത് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് അയയ്ക്കാതെ പൂഴ്ത്തിയ ഇവർ 16ന് സി.ബി.ഐ കൊച്ചി യൂണിറ്റിലേക്ക് അയയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് കേന്ദ്രത്തിന് അയയ്ക്കാൻ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി തേടിയത്.