സിബിഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു; ക്ളിഫ് ഹൗസിന് മുന്നില്‍ സമരം നടത്തുമെന്ന് സിദ്ധാര്‍ത്ഥന്‍റെ പിതാവ്

പൂക്കോട് വെറ്റനിറി സര്‍വ്വകലാശാലയിലെ സിദ്ധാര്‍ത്ഥന്‍റെ മരണത്തിലെ സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ക്ളിഫ് ഹൗസിനു മുന്നില്‍ സമരം നടത്തുമെന്ന് അച്ഛന്‍ ജയപ്രകാശ് പറഞ്ഞു.കേരള സർക്കാർ ചതിച്ചു.പൊലിസ് അന്വേഷണം അട്ടിമറിച്ചു.സിബി ഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു.
സിദ്ധാര്‍ത്ഥനെ ചതിച്ച പെൺകുട്ടികളെ അസ്റ്റ് ചെയ്തില്ല.എംഎം മണി സംരക്ഷിക്കുന്ന അക്ഷയെ തുറന്നു വിടണം. ക്ലിഫ് ഹൗസിന് മുന്നിലെ സമരവുമായി മുന്നോട്ടു പോകും. 20 ദിവസമായി കയറിഇറങ്ങിയിട്ടും കിട്ടാത്ത സിബിഐ പേപ്പർ ഒരു ദിവസം കൊണ്ട് തട്ടി കൂട്ടി. വീഴ്ച വരുത്തിയത് ആഭ്യന്തര സെക്രട്ടറിയാണ്.നടപടി താഴെ തട്ടിൽ മാത്രം ഒതുങ്ങുകയാണ്. മുഖ്യമന്ത്രിക്കും ഇതില്‍ ഉത്തര വാദിത്വമുണ്ടെന്നും അദ്ദേഹം ആരോപിച്ചു
ആർഷോ പൂക്കോട് വരാറുണ്ടെന്ന് അക്ഷയ് പറഞ്ഞിട്ടുണ്ട്. 8 മാസം പീഡിപ്പിച്ചിട്ടും അവിടെ താമസിക്കാറുളള ആർഷോ അറിയാതിരിക്കുമോയെന്ന് ജയപ്രകാശ് ചോദിച്ചു. ആർഷോയെയും പ്രതിചേർക്കണം. മകൻ പറഞ്ഞ അറിവാണുള്ളത്. ആര്‍ഷോയുടെ മൊബൈൽ പരിശോധിക്കട്ടെ. കൊലപാതകം നടപ്പാക്കിയത് ആർഷോ ആയിരിക്കും.
പൊലിസ് അന്വേഷണം മതിയാക്കിയിട്ടില്ല. അതിനാൽ ബാക്കി പ്രതികളെ അറസ്റ്റ് ചെയ്യണം. എവിടെ നിന്നോ നിർദ്ദേശം പൊലിസിന് ലഭിച്ചു.എത്രയും വേഗം കുടുംബത്തിന്‍റെ പരാതി പരിഹരിക്കണം. അല്ലെങ്കിൽ സമരം നടത്തും. കമ്യൂണിസ്റ്റ് പാർട്ടിക്കാരുടെ അടുത്ത് പോയാൽ തന്നെയും കൊല്ലും. അതിനാലാണ് അവരുടെ അടുത്ത് പോകാത്തതെന്നും ജയപ്രകാശ് പറഞ്ഞു