ഡൽഹി സമരം മറ്റൊരു മാർ​ഗവുമില്ലാത്തതിനാൽ, കേന്ദ്രത്തിത്തിന് യജമാന നിലപാട്; മുഖ്യമന്ത്രി

  1. Home
  2. Trending

ഡൽഹി സമരം മറ്റൊരു മാർ​ഗവുമില്ലാത്തതിനാൽ, കേന്ദ്രത്തിത്തിന് യജമാന നിലപാട്; മുഖ്യമന്ത്രി

cm


ഡൽഹി സമരം മറ്റൊരു മാർ​ഗമില്ലാത്തതിനാൽ നടത്തിയ സമരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സ‍ർക്കാർ കേരളത്തെ ശ്വാസം മുട്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. കേന്ദ്രത്തിന്റേത് യജമാന നിലപാടാണെന്നും കേരളത്തെ കീഴാളനായും കാണരുതെന്നും മുഖ്യമന്ത്രിയുടെ വിമർശനം. 'പ്രധാനമന്ത്രിയെ രേഖാമൂലം കാര്യങ്ങൾ ബോധ്യപ്പെടുത്തിയെങ്കിലും കാര്യമുണ്ടായില്ല. അതോടെയാണ് സമരം നടത്തിയത്. സമരം രാജ്യം ഏറ്റെടുത്തു. കേരളത്തിന്റെ അതേ പ്രശ്നം കർണാടകയും നേരിടുന്നു'. വിമർശനം ഇങ്ങനെ.

'നമ്മുടെ സംസ്ഥാനത്തെ കോൺ​ഗ്രസുകാ‍ർക്ക് ഒന്നിനും യോജിക്കാനാകുന്നില്ല. നവകേരള സദസ്സിലും വിട്ടുനിന്നു. ഡൽഹി സമരം ആദ്യം അവരോടാണ് ച‍ർച്ച ചെയ്തത്. കേരളത്തിൽ കോൺ​​ഗ്രസിന് പ്രത്യേക നിലപാടാണ്. ബിജെപിയെ പിണക്കരുതെന്നുള്ള മൃദുസമീപനമാണ് കോൺ​ഗ്രസിന്. ഒരു പ്രത്യേക തലം കേരളത്തിൽ കോൺഗ്രസും ബി ജെ പിയും തമ്മിൽ രൂപപ്പെട്ടിരിക്കുന്നു. ബിജെപിക്ക് നീരസമുണ്ടാകുന്നതൊന്നും ചെയ്യരുതെന്നാണ് കേരളത്തിലെ കോൺഗ്രസിന്റെ നിലപാട്'. പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രിയുടെ വിമ‍ർശനം ഇങ്ങനെ.