മൈസൂരുവിൽ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; നാല് മലയാളികൾക്ക് ദാരുണാന്ത്യം

  1. Home
  2. Trending

മൈസൂരുവിൽ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; നാല് മലയാളികൾക്ക് ദാരുണാന്ത്യം

mysore


കർണാടകയിലെ മൈസൂരുവിന് സമീപം സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി നാല് മലയാളി യാത്രക്കാർ മരിച്ചു. ചന്നപട്ടണത്തിന് സമീപം ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ച നാലുപേരും മലയാളികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അപകടസമയത്ത് ബസിൽ 36 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് അതിശക്തമായി ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മറ്റ് യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.