സോളർ പീഡനക്കേസ്; പരാതിക്കാരി സിബിഐക്ക് 7 മാസത്തിനിടെ നൽകിയ രണ്ടു മൊഴികളും പരസ്പര വിരുദ്ധം

  1. Home
  2. Trending

സോളർ പീഡനക്കേസ്; പരാതിക്കാരി സിബിഐക്ക് 7 മാസത്തിനിടെ നൽകിയ രണ്ടു മൊഴികളും പരസ്പര വിരുദ്ധം

Swiming pool at cloff house


മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച സോളർ പീഡനക്കേസിലെ പരാതിക്കാരി ആ സംഭവത്തെക്കുറിച്ചു സിബിഐക്ക് 7 മാസത്തിനിടെ നൽകിയ രണ്ടു മൊഴികളും പരസ്പര വിരുദ്ധം. 

ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയും സ്റ്റാഫും മറ്റ് സന്ദർശകരും ഉള്ളപ്പോൾ ക്ലിഫ് ഹൗസിലെത്തിയ തന്നെ, മുറി അടയ്ക്കാൻ പഴ്സനൽ സ്റ്റാഫായ ടെന്നി ജോപ്പനോടു നിർദേശിച്ച ശേഷം അദ്ദേഹം പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആദ്യമൊഴി. ഇതിൽ പീഡനത്തിനു ദൃക്സാക്ഷികളുള്ളതായി പറ‍ഞ്ഞിരുന്നില്ല.

എന്നാൽ, പിന്നീടു നൽകിയ മൊഴിയിൽ അടച്ചിട്ട മുറിയുടെ വാതിൽ തള്ളിത്തുറന്നു വന്ന പി.സി.ജോർജ് പീഡനം കണ്ടെന്നു തിരുത്തിപ്പറഞ്ഞു. മൊഴികളിലെ ഈ വൈരുധ്യവും സാക്ഷികളായി പരാതിക്കാരി പറഞ്ഞവരടക്കം നിഷേധിച്ചതും ശാസ്ത്രീയ പരിശോധനാ ഫലങ്ങളുമാണ് ആരോപണം അടിസ്ഥാനരഹിതമാണെന്നു തെളിയിക്കുന്നതിൽ നിർണായകമായത്.  2021 സെപ്റ്റംബറിലാണ് പരാതിക്കാരിയുടെ വിശദമൊഴി സിബിഐയിലെ വനിതാ ഇൻസ്പെക്ടർ 3 ദിവസങ്ങളിലായി ആദ്യം രേഖപ്പെടുത്തുന്നത്. 

പിന്നീട് 2022 ഏപ്രിലിൽ നൽകിയ മൊഴിയിലാണ് ഈ സംഭവത്തിൽ പി.സി.ജോർജിനെക്കൂടി ദൃക്സാക്ഷിയായി ഉൾപ്പെടുത്തിയത്. പരാതിക്കാരിയുടെ പീഡന ആരോപണമെല്ലാം  അടിസ്ഥാനരഹിതമാണെന്നു പി.സി.ജോർജും ജോപ്പനും മാത്രമല്ല ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ അടക്കമുള്ളവരെല്ലാം മൊഴി നൽകി.