സോണിയ ഗാന്ധി കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ
കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു. വൈകിട്ട് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ മല്ലികാർജുൻ ഖാർഗെയാണ് സോണിയയെ നിർദേശിച്ചത്. ഗൗരവ് ഗോഗോയ്, താരിഖ് അൻവർ, കെ സുധാകരൻ എന്നിവർ പിന്തുണച്ചു. പ്രതിപക്ഷ നേതാവിനെയടക്കം രാജ്യസഭാംഗങ്ങളെ പാർലമെന്ററി പാർട്ടി ചെയർപേഴ്‌സണായ സോണിയ ഗാന്ധി ആയിരിക്കും തെരഞ്ഞെടുക്കുക. അതേസമയം, പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയം പാസാക്കിയിരുന്നു. പ്രതിപക്ഷനേതാവ് ആരാണെന്ന് കാത്തിരുന്നു കാണൂ എന്ന് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.