കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന് സ്ഥാനാര്‍ഥികളില്ലെന്ന്‌സോണിയ ഗാന്ധി

  1. Home
  2. Trending

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന് സ്ഥാനാര്‍ഥികളില്ലെന്ന്‌സോണിയ ഗാന്ധി

sonia gandhi


 

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന് സ്ഥാനാര്‍ഥികളില്ലെന്ന് സോണിയാ ഗാന്ധി. മത്സരിക്കുന്ന എല്ലാവരെയും ഒരേ പോലെ പരിഗണിക്കും. തന്റെ സന്ദേശം പാര്‍ട്ടിയുടെ താഴേതട്ടിലേയ്ക്ക് എത്തിക്കാനും സോണിയ നിര്‍ദേശം നല്‍കി.രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്നാവശ്യപ്പെട്ട് പല ഡിസിസികളും പ്രമേയം പാസാക്കിയ പശ്ചാത്തലത്തിലാണ് സോണിയ നിലപാട് വ്യക്തമാക്കിയത്. ഗാന്ധി കുടുംബം സ്ഥാനാര്‍ഥിയാക്കുന്ന ആളെ പിന്തുണയ്ക്കാന്‍ കേരള ഘടകമുള്‍പ്പെടെ തീരുമാനമെടുത്തിരുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ശശി തരൂര്‍ എംപിയും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് നിലവിലെ സൂചന. പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുക്കണമെങ്കില്‍ താന്‍ നിര്‍ദ്ദേശിക്കുന്നയാളെ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ടുവരണമെന്ന് ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ ഗെഹ്ലോട്ട് സോണിയയ്ക്ക് മുന്നില്‍ വച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

ഒക്ടോബര്‍ 17-നാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി അടുത്ത ദിവസം തന്നെ വിജ്ഞാപനം പുറത്തിറങ്ങും. കഴിഞ്ഞ ദിവസം വോട്ടര്‍ പട്ടികയും പുറത്തിറങ്ങിയിരുന്നു. വോട്ടവകാശം ഉള്ളവര്‍ക്ക് മാത്രമാണ് വോട്ടര്‍ പട്ടിക കാണാന്‍ കഴിയുക.