ഓണത്തിന് കോട്ടയംവഴി സ്‌പെഷ്യൽ ട്രെയിനുകൾ സർവീസുകൾ നടത്തും

  1. Home
  2. Trending

ഓണത്തിന് കോട്ടയംവഴി സ്‌പെഷ്യൽ ട്രെയിനുകൾ സർവീസുകൾ നടത്തും

special train


ഓണത്തിന് കോട്ടയംവഴി സ്‌പെഷ്യൽ ട്രെയിനുകൾ സർവീസുകൾ നടത്തും. സേലം, ഈറോഡ്, പാലക്കാട് വഴിയാണ് സർവീസ്. ചെന്നൈ സെൻട്രൽകൊല്ലം (06119) ട്രെയിൻ ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 തീയതികളിൽ ചെന്നൈ സെൻട്രലിൽനിന്ന് വൈകീട്ട് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20-ന് കൊല്ലത്തെത്തും. കൊല്ലംചെന്നൈ സെൻട്രൽ (06120) ട്രെയിൻ ഓഗസ്റ്റ് 28, സെപ്റ്റംബർ നാല്, 11 തീയതികളിൽ രാവിലെ 10.45-ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30-ന് ചെന്നൈയിലെത്തും.

ചെന്നൈ സെൻട്രൽകോട്ടയം ട്രെയിൻ (06111) ഓഗസ്റ്റ് 26, സെപ്റ്റംബർ രണ്ട്, ഒൻപത് തീയതികളിൽ രാത്രി 11.20-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.30-ന് കോട്ടയത്തെത്തും. കോട്ടയംചെന്നൈ സെൻട്രൽ (06112) ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 തീയതികളിൽ വൈകീട്ട് ആറിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.35-ന് ചെന്നൈയിലെത്തും.