'നവകേരള സദസ്സിന് അരലക്ഷം നൽകില്ല'; തീരുമാനം തിരുത്തി ശ്രീകണ്ഠാപുരം നഗരസഭ, പ്രത്യക കൗൺസിൽ ചേർന്നു

  1. Home
  2. Trending

'നവകേരള സദസ്സിന് അരലക്ഷം നൽകില്ല'; തീരുമാനം തിരുത്തി ശ്രീകണ്ഠാപുരം നഗരസഭ, പ്രത്യക കൗൺസിൽ ചേർന്നു

nagarasabha


നവകേരള സദസ്സിന് അരലക്ഷം നൽകാനുള്ള തീരുമാനം തിരുത്തി യുഡിഎഫ് ഭരിക്കുന്ന ശ്രീകണ്ഠാപുരം നഗരസഭ. പ്രത്യക കൗൺസിൽ ചേർന്ന് തീരുമാനം പിൻവലിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നവകേരള സദസിന് അരലക്ഷം രൂപ കൗൺസിൽ അനുവദിച്ചത്. 18 യുഡിഎഫ് അംഗങ്ങളിൽ 17 പേരും തീരുമാനത്തെ പിന്തുണച്ചു. യുഡിഎഫ് ഭരിക്കുന്ന നഗരസഭ പിരിവ് നൽകുന്നത് ചർച്ചയായതോടെ പിരിവ് നൽകേണ്ടെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. അത് അനുസരിച്ചാണ് പ്രത്യേക കൗൺസിൽ യോഗം വിളിച്ചതും തീരുമാനം തിരുത്തിയതും.  

തദ്ദേശ സ്ഥാപനങ്ങൾ നവകേരള സദസിന് പണം നൽകണമെന്നാവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി നേരത്തെ ഉത്തരവിറക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് ക്വാട്ട നിശ്ചയിച്ച് പണം നൽകാനാണ് കഴിഞ്ഞ ദിവസമിറങ്ങിയ ഉത്തരവിൽ പറയുന്നത്.