ഐഎസ്ആർഒ ചാരക്കേസ്: ആർ.ബി. ശ്രീകുമാറിനും സിബി മാത്യൂസിനും ജാമ്യം; സി.ബി.ഐ. വാദം തള്ളി ഹൈക്കോടതി

  1. Home
  2. Trending

ഐഎസ്ആർഒ ചാരക്കേസ്: ആർ.ബി. ശ്രീകുമാറിനും സിബി മാത്യൂസിനും ജാമ്യം; സി.ബി.ഐ. വാദം തള്ളി ഹൈക്കോടതി

isro case


ഐ.എസ്.ആർ.ഒ. ചാരക്കേസിൽ പ്രതികളായ ആർ.ബി. ശ്രീകുമാർ, സിബി മാത്യൂസ് എന്നിവർക്ക് ആശ്വാസം. പ്രതികളുടെ മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 27-ന് പ്രതികൾ എല്ലാവരും സി.ബി.ഐയ്ക്ക് മുമ്പിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.

പ്രതികൾ ചോദ്യംചെയ്യലിന് വിധേയരാകണം. ചോദ്യംചെയ്യലിന് ശേഷം ഇവരെ അറസ്റ്റ് ചെയ്താൽ അവർക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്ന് ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടു.

കേസിന് പിന്നിൽ വിദേശ ഗുഢാലോചനയുണ്ട്. പ്രതികളെ എല്ലാവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണം. നമ്പി നാരായണനെ കുടുക്കാനുള്ള നീക്കമായിരുന്നു നടന്നത്. അത് എന്താണെന്ന് കണ്ടെത്തണം. അതുകൊണ്ടുതന്നെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യൽ അനിവാര്യമാണെന്ന നിലപാടാണ് സിബിഐ കോടതിയിൽ സ്വീകരിച്ചത്. എന്നാൽ ഈ വാദം കോടതി തള്ളിയിരിക്കുകയാണ്.