ശ്രുതിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു; വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭർതൃമാതാവ്

  1. Home
  2. Trending

ശ്രുതിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു; വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭർതൃമാതാവ്

sruthi


കോയമ്പത്തൂരിൽ താമസിക്കുന്ന കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതി (24) ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ശ്രുതിയുടെ ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ഇവരെ കന്യാകുമാരി ആശാരിപള്ളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഭർതൃമാതാവിന്റെ പീഡനം സഹിക്കാൻ കഴിയാതെ ജീവനൊടുക്കുവെന്ന് ശ്രുതി കോയമ്പത്തൂരിലുള്ള മാതാപിതാക്കളെ അറിയിച്ചിരുന്നു. 

ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പിൽ ജോലി ചെയ്യുന്ന കാർത്തിക്ക് ആറുമാസം മുൻപാണ് ശ്രുതിയെ വിവാഹം കഴിച്ചത്. മകളുടെ മരണവിവരം അറിഞ്ഞ് ശുചീന്ദ്രത്ത് എത്തിയ ശ്രുതിയുടെ പിതാവ് ബാബു ശുചീന്ദ്രം പൊലീസിൽ പരാതി നൽകിയിരുന്നു. ശുചീന്ദ്രം പൊലീസും ആർഡിഒ കാളീശ്വരിയും വീട്ടിലെത്തി കാർത്തിക്കിന്റെയും അമ്മയുടെയും മൊഴി എടുത്തു. ഇതിനു പിന്നാലെയാണ് ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. 

ശ്രുതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി കോയമ്പത്തൂരിലേക്കു കൊണ്ടുപോയി. കോയമ്പത്തൂർ പെരിയനായ്ക്കൻപാളയത്ത് തമിഴ്നാട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ് ശ്രുതിയുടെ പിതാവ് ബാബു.