എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.70% വിജയം; 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എപ്ലസ്

  1. Home
  2. Trending

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.70% വിജയം; 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എപ്ലസ്

Plus One Exam Result Published


ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം. 2960 സെന്ററുകളിലായി 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു

ടി.എച്ച്.എസ്.എല്‍.സി., ടി.എച്ച്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേര്‍ഡ്), എസ്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി. എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു. പരീക്ഷ നല്ല നിലയില്‍ നടത്തിയ അധ്യാപക-അനധ്യാപകരേയും പരീക്ഷ എഴുതിയ വിദ്യാര്‍ഥികളേയും മന്ത്രി അനുമോദിച്ചു

പരീക്ഷാഫലം വൈകിട്ട് നാല് മണി മുതല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പി.ആര്‍.ഡി. ലൈവ് മൊബൈല്‍ ആപ്പിലും വിവിധ വെബ്സൈറ്റുകളിലും ലഭിക്കും. എസ്.എസ്.എല്‍.സി. ഫലമറിയാന്‍ കൈറ്റിന്റെ നേതൃത്വത്തില്‍ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടലിനുപുറമെ 'സഫലം 2023' എന്ന മൊബൈല്‍ ആപ്പും സജ്ജമാക്കിയിട്ടുണ്ട്. 

പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടുണ്ട്. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളിലും ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല.

ഫലം ലഭിക്കുന്ന മറ്റു വെബ്സൈറ്റുകള്‍: