എസ്എസ്എൽസി പരീക്ഷാ ഫലം നാളെ, വൈകിട്ട് 3ന് പ്രഖ്യാപിക്കും

  1. Home
  2. Trending

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ, വൈകിട്ട് 3ന് പ്രഖ്യാപിക്കും

onam exam


എസ്എസ്എൽസി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക് പ്രഖ്യാപിക്കും. ഈ മാസം 20നു പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. നാളെ മൂന്നു മണിക്ക് പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. 

കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലുമായി 2,960 പരീക്ഷാ കേന്ദ്രങ്ങളിൽ 4,19,554 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. മാർച്ച് 29നാണ് പരീക്ഷ അവസാനിച്ചത്.