ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ

  1. Home
  2. Trending

ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ

    youth festival        


ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുക. കലോത്സവവും കായിക മേളയും ജനുവരിയിൽ നടക്കും. കായിക മേള ‘സ്കൂൾ ഒളിമ്പിക്സ്’ എന്ന പേരിലാണ് തിരുവനന്തപുരത്തു നടക്കും. ശാസ്ത്ര മേള പാലക്കാടും സ്പെഷ്യൽ സ്കൂൾ മേള മലപ്പുറത്തും നടക്കും.

2025 ൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂർ ആയിരുന്നു കപ്പടിച്ചത്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാൽ നൂറ്റാണ്ടിന് ശേഷം തൃശൂർ ചാമ്പ്യന്മാരായത്.