വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ബീഹാറില്‍ വീണ്ടും കല്ലേറ്

  1. Home
  2. Trending

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ബീഹാറില്‍ വീണ്ടും കല്ലേറ്

vande-bharat-express stone incident


വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ബീഹാറിലും കല്ലേറ്. ദല്‍കോല റെയില്‍വേ സ്റ്റേഷനും തെൽത റെയിൽവേ സ്റ്റേഷനും ഇടയില്‍ വച്ചാണ് കല്ലേറ് ഉണ്ടായത്. കല്ലേറില്‍ ഒരു ജനൽ ചില്ല് തകർന്നു. ട്രെയിനിലെ യാത്രക്കാരില്‍ ആർക്കും പരിക്കില്ല. ന്യൂ ജൽപായ്ഗുരിയില്‍ നിന്നും ഹൌറയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസിന് നേരെയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. ബിഹാറിലെ കാടിഹാര്‍ ജില്ലയിലാണ് സംഭവം നടന്ന സ്ഥലമുള്ളത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അക്രമം നടന്നത്.

22302 വന്ദേഭാരത് എക്സ്പ്രസിന്‍റെ സി 6 കോച്ചിലാണ് അജ്ഞാതരുടെ കല്ലേറുണ്ടായത്. സംഭവത്തില്‍ റെയില്‍വേ നിയമം അനുസരിച്ച് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വന്ദേ ഭാരതിന്‍റെ സെമി ഹൈ സ്പീഡ് ട്രെയിന്‍  ന്യൂ ജൽപായ്ഗുരിയില്‍ നിന്നും ഹൌറയിലേക്കുളഅള യാത്രയില്‍ കാടിഹാറിലെ ബര്‍സോയിയില്‍ സ്റ്റേഷന്‍ അനുവദിച്ചിട്ടുണ്ട്.  ബിഹാറില്‍ കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ വന്ദേ ഭാരത് എക്സപ്രസിനെ നേരെയുണ്ടാവുന്ന രണ്ടാമത്തെ അക്രമ സംഭവമാണ് ഇത്.