വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; എറിഞ്ഞയാളെ കണ്ടെത്താനായില്ല

  1. Home
  2. Trending

വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; എറിഞ്ഞയാളെ കണ്ടെത്താനായില്ല

Vande bharat


വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് നേരെയാണ് ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കുരീക്കാട് എന്ന സ്ഥലത്തു വെച്ച് കല്ലേറുണ്ടായത്. സി ആറ് കോച്ചിലാണ് കല്ല് പതിച്ചത്.

യാത്രക്കാർ പറഞ്ഞതനുസരിച്ച് ടി.ടി.ആർ ഉടനെ തന്നെ ആർ.പി.എഫിനെ വിവരം അറിയിച്ചു. തുടർന്ന് ആർ.പി.എഫും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇത് മൂന്നാം വട്ടമാണ് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടാവുന്നത്.