വഴിയാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു, പേവിഷബാധയെന്ന് സംശയം; നായയെ തല്ലിക്കൊന്നു

  1. Home
  2. Trending

വഴിയാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു, പേവിഷബാധയെന്ന് സംശയം; നായയെ തല്ലിക്കൊന്നു

dog


പത്തനംതിട്ട വെട്ടൂരില്‍ വഴിയാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. പേവിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിച്ച നായ നാട്ടുകാര്‍ തല്ലിക്കൊന്നു.കൊരണ്ടിക്കര വീട്ടില്‍ രാജുവിനാണ് കടിയേറ്റത്. റോഡിലൂടെ നടന്നുപോകവേ, പിന്നാലെ എത്തിയ നായ കടിക്കുകയായിരുന്നു. നായ മറ്റു രണ്ടു വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ചു. തുടര്‍ന്ന് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ച നായയെ തല്ലിക്കൊല്ലാന്‍ നാട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു.

രാജുവിന്റെ കാലിലാണ് കടിയേറ്റത്. രാജുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജുവിന് പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ വാക്സിന്‍ നല്‍കി.