കോട്ടയത്ത് പാമ്പാടിയില്‍ വീട്ടില്‍ കയറി തെരുവുനായയുടെ ആക്രമണം; വീട്ടമ്മയ്ക്ക് 38 മുറിവുകള്‍

  1. Home
  2. Trending

കോട്ടയത്ത് പാമ്പാടിയില്‍ വീട്ടില്‍ കയറി തെരുവുനായയുടെ ആക്രമണം; വീട്ടമ്മയ്ക്ക് 38 മുറിവുകള്‍

stray dog attack



 

കോട്ടയം പാമ്പാടിയില്‍ വ്യാപകമായ തെരുവുനായ ആക്രമണം. ഏഴ് പേരെയാണ് നായ ആക്രമിച്ചത്. ആക്രമണത്തില്‍ വീട്ടമ്മയ്ക്കും 12 വയസുകാരിക്കും കടിയേറ്റു. ഇവരെയൊക്കെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരു വീട്ടമ്മയെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കി. നായ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കൂറിനിടെ പാമ്പാടിയില്‍ ഏഴ് പേരെയാണ് ഒരു നായ തന്നെ ആക്രമിച്ചത്. ആക്രമണത്തില്‍ നിഷ സുനില്‍ എന്ന വീട്ടമ്മയ്ക്ക് 38 മുറിവുകളുണ്ടായി. ഇവരെ രക്ഷിക്കാനെത്തിയ സുമി എന്ന മറ്റൊരു സ്ത്രീയെയും നായ ആക്രമിച്ചു. സുമിയുടെ കൈക്കും മാരകമായ മുറിവുണ്ട്. ഇവരെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കി. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇതേ നായ തന്നെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന 12 വയസുകാരിയെയും ആക്രമിച്ചു. ഈ നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തി. അതുകൊണ്ട് തന്നെ നായയ്ക്ക് പേവിഷബാധ ഉണ്ടോയെന്ന് സംശയമുണ്ട്.

അതേസമയം, തെരുവുനായ പ്രശ്നം പരിഹരിക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ പ്രത്യേക ക്യാമ്പയിന് ഇന്ന് തുടക്കമാകും. ഇന്നുമുതല്‍ മൂന്നുദിവസം നഗരത്തിലെ വളര്‍ത്തു നായ്ക്കള്‍ക്ക്വാക്സിന്‍ നല്‍കും. ഇതിനായി 15 സെന്ററുകള്‍ ക്രമീകരിച്ചിട്ടുണ്ട്. നഗരത്തിലെ തെരുവ് നായ പ്രശ്നങ്ങളും പരിഹാരനടപടികളും ഇന്നലെ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി.