തിരൂരില്‍ തെരുവ് നായ ആക്രമണം; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് കടിയേറ്റു

  1. Home
  2. Trending

തിരൂരില്‍ തെരുവ് നായ ആക്രമണം; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് കടിയേറ്റു

dog

തിരൂര്‍ പുല്ലൂരില്‍ തെരുവ് നായ ആക്രമണം. നാല് പേര്‍ക്ക് കടിയേറ്റു. രണ്ട് കുട്ടികള്‍ക്കും, രണ്ട് മുതിര്‍ന്നവര്‍ക്കുമാണ് കടിയേറ്റത്. ഇവരുടെ പരുക്ക് ഗുരുതരമാണ്. രാവിലെ മദ്രസയില്‍ പോയി വരുന്ന കുട്ടികള്‍ക്കാണ് കടിയേറ്റത്.

മുഖത്തും, കാലിലുമാണ് പരുക്കേറ്റത്. കടിയേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.