ബ്രഹ്മപുരം വിഷയം: സിബിഐ വരണം, കൊച്ചിയിൽ കോൺഗ്രസിന്റെ കോർപറേഷൻ ഓഫീസ് ഉപരോധം; സംഘർഷം

  1. Home
  2. Trending

ബ്രഹ്മപുരം വിഷയം: സിബിഐ വരണം, കൊച്ചിയിൽ കോൺഗ്രസിന്റെ കോർപറേഷൻ ഓഫീസ് ഉപരോധം; സംഘർഷം

strick


കോൺഗ്രസിന്‍റെ കൊച്ചി കോർപറേഷൻ ഉപരോധത്തിനിടെ പൊലീസുമായി വാക്കേറ്റം. സമര പന്തലിന് മുന്നിലും കോർപറേഷൻ ഓഫിസിനു മുന്നിലുമായി കോൺഗ്രസ് പ്രവർത്തർ ഇട്ടിരുന്ന കസേര പൊലീസ് എടുത്തുമാറ്റാൻ ശ്രമിച്ചു. ഇതോടെയാണ് പ്രവർത്തകരും പൊലീസുമായി വാക്കേറ്റം ഉണ്ടായത്

മനപൂർവം പ്രശ്നം സൃഷ്ടിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ആരോപിച്ചു. പൊലീസ് എത്ര ശ്രമിച്ചാലും ഒരാളെ പോലും കോർപറേഷൻ ഓഫിസിനുള്ളിലേക്ക് കടത്തിവിടില്ലെന്നും ഉപരോധ സമരം വൈകുന്നേരം വരെ തുടരുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി

വൈകിട്ട് 5മണിവരെയാണ് ഉപരോധം ബ്രഹ്മപുരം തീപിടുത്തത്തിൽ സിബിഐ അന്വേഷണം വേണം,മേയർ രജിവയ്ക്കണം, നഗരസഭാ കൗൺസിൽ യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരെ പൊലീസ് തല്ലിയതിൽ നടപടി വേണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം

നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തിൽ രാവിലെ 5മണി മുതൽ തുടങ്ങിയ ഉപരോധത്തിൽ പങ്കെടുക്കുന്നത്. ഒരാളേയും കോ‍‍‍ർപറേഷനുള്ളിലേക്ക് കടത്തിവിടില്ലെന്നാണ് തീരുമാനം. പൊലീസ് സംഘവും സ്ഥലത്തുണ്ട്