ട്രക്കിങ്ങിന് പോയി മലമുകളിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി; സംഭവം മലപ്പുറത്ത്

  1. Home
  2. Trending

ട്രക്കിങ്ങിന് പോയി മലമുകളിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി; സംഭവം മലപ്പുറത്ത്

karuvarakkund


കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനു പോയി മലമുകളിൽ കുടുങ്ങിയ രണ്ട് യുവാക്കളെയും രക്ഷപ്പെടുത്തി.  കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അഞ്ജൽ എന്നിവരെയാണ് തിരിച്ചിറക്കിയത്. ചേരി കൂമ്പൻമല കയറിയ മൂന്ന്  യുവാക്കളിൽ 2 പേരാണ് തിരിച്ചിറങ്ങാൻ കഴിയാതെ മലമുകളിൽ കുടുങ്ങിയത്.

താഴെ എത്തിയ മൂന്നാമൻ ഷംനാസ് നൽകിയ വിവരമനുസരിച്ച് പൊലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലാണ് ഇരുവരെയും കണ്ടെത്തിയത്. പ്രദേശവാസികളായ ഇരുവർക്കും സ്ഥലത്തെ കുറിച്ച് വ്യക്തമായ വിവരവുമുണ്ടായിരുന്നു. എന്നാൽ തിരിച്ചിറങ്ങുമ്പോഴേക്കും ഇരുട്ടിയതിനാലാണ് കുടുങ്ങിയത്