എന്റിക്ക ലെക്സി കേസ്; മരിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കണമെന്ന് സുപ്രിംകോടതി

  1. Home
  2. Trending

എന്റിക്ക ലെക്സി കേസ്; മരിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കണമെന്ന് സുപ്രിംകോടതി

suprem court


ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ എന്റിക്ക ലെക്‌സിയിലെ നാവികരുടെ വെടിയേറ്റു രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ സുപ്രിംകോടതിയുടെ സുപ്രധാന നിര്‍ദേശം. രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടംബത്തിനും 5 ലക്ഷം രൂപ നല്‍കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു.മത്സ്യതൊഴിലാളികള്‍ക്കും ഇറ്റലി നല്കിയ നഷ്ടപരിഹാരത്തിന്റെ വിഹിതത്തിന് അര്‍ഹതയുണ്ടെന്ന് കോടതി പറഞ്ഞു. ബോട്ടില്‍ ഉണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെയും മരണപ്പെട്ട ജോണ്‍സന്റെയും ബന്ധുക്കള്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഇറ്റലി നല്‍കിയ നഷ്ടപരിഹാരതുകയിലെ ബോട്ടുടമയുടെ ഭാഗമായ രണ്ട് കോടിയില്‍ നിന്ന് തങ്ങള്‍ക്കും വിഹിതം കിട്ടണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതി വിധി.

ഇറ്റലി സര്‍ക്കാര്‍ 10 കോടി രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് നാലു കോടി രൂപ വീതവും തകര്‍ന്ന സെന്റ് ആന്റണി ബോട്ടിന്റെ ഉടമയ്ക്ക് രണ്ടു കോടി രൂപയുമാണ് നല്‍കിയത്. ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലില്‍ 2012 ഫെബ്രുവരി 15-നാണ് എന്റിക്ക ലെക്‌സി കപ്പലില്‍നിന്ന് വെടിവയ്പുണ്ടായത്. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികര്‍ സാല്‍വത്തോറെ ജിറോണ്‍, മാസിമിലാനോ ലത്തോറെ എന്നിവരെ ഇന്ത്യയില്‍ വിചാരണ ചെയ്യാന്‍ കഴിയില്ലെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും 2020 മേയ് 21-ന് രാജ്യാന്തര ട്രിബ്യൂണല്‍ വിധിച്ചിരുന്നു.

തുടര്‍ന്ന് കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. നഷ്ടപരിഹാരം നല്‍കാതെ കേസ് അവസാനിപ്പിക്കാനാകില്ലെന്ന് സുപ്രിംകോടതി ശക്തമായ നിലപാടെടുത്തു. അതോടെയാണു ബന്ധുക്കളുടെ സമ്മതപ്രകാരം നഷ്ടപരിഹാരത്തുക നിശ്ചയിച്ചതും അത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതും.