മു​സ്‍ലിം വ്യ​ക്തി നി​യ​മ പ്ര​കാ​രം സ്വത്ത് വീതം വെച്ചതിനെതിരെ സു​പ്രീം​കോ​ട​തി

  1. Home
  2. Trending

മു​സ്‍ലിം വ്യ​ക്തി നി​യ​മ പ്ര​കാ​രം സ്വത്ത് വീതം വെച്ചതിനെതിരെ സു​പ്രീം​കോ​ട​തി

court


കേ​ര​ള​ത്തി​ലെ മു​സ്‍ലിം പി​താ​വി​ന്റെ സ്വ​ത്തി​ൽ ആ​ൺ​മ​ക്ക​ൾ​ക്ക് കൊടുത്ത അ​തേ വി​ഹി​തം പെ​ൺ​മ​ക്ക​ൾ​ക്ക് കൊടുക്കാത്തത് പ​രി​ശോ​ധി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി. തു​ല്യ​വി​ഹി​തം സ​ഹോ​ദ​രി​ക്ക് കൂടി നല്കാൻ സ​ഹോ​ദ​ര​ന്മാ​ർ ത​യാ​റ​ല്ലേ എ​ന്നും മുഴുവൻ സ്വത്തും സ്വന്തമാക്കാനാണോ സ​ഹോ​ദ​ര​ന്മാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും സുപ്രീംകോടതി ചോദിച്ചു. ഏ​ഴു പെ​ൺ​മ​ക്ക​ളും അ​ഞ്ച് ആ​ൺ​മ​ക്ക​ളു​മു​ള്ള പി​താ​വി​ന്റെ സ്വ​ത്തി​ൽ ആ​ൺ​മ​ക്ക​ൾ​ക്ക് കൊടുത്ത വിഹിതം തനിക്ക് തരാത്തത് വിവേചനമാണെന്ന് കാണിച്ച് മും​ബൈ​യി​ല്‍ താ​മ​സ​ക്കാ​രി​യാ​യ വടകര സ്വദേശിനി നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ചോദ്യം. വ​ട​ക​ര ചോ​മ്പാ​ല​യി​ലെ കു​ഞ്ഞി​പ്പ​ള്ളി​ക്ക​ടു​ത്തു​ള്ള സ​ഹോ​ദ​ര​ങ്ങ​ളെ എ​തി​ർ ക​ക്ഷി​ക​ളാ​ക്കിയാണ് സ​ഹോ​ദ​രി ബു​ശ്റ അ​ലി ഹർജി നൽകിയത്. ഹർജി പരിഗണിച്ച കോടതി എ​തി​ര്‍ ക​ക്ഷി​ക​ള്‍ക്ക് നോ​ട്ടീ​സ് അ​യ ച്ചിട്ടുണ്ട്. 

സി​വി​ൽ കേ​സി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ന്ന​യി​ക്കാ​ത്ത കാര്യം വി​ചാ​ര​ണ കോ​ട​തി​യി​ൽ സ്വ​ത്ത് ഭാ​ഗി​ക്കു​ന്ന​തി​നു​ള്ള അ​ന്തി​മ ഉ​ത്ത​ര​വി​നാ​യി അ​പേ​ക്ഷ കൊടുത്തപ്പോഴാണ് ബു​ശ്റ അ​ലി നൽകിയതെന്ന് കാണിച്ച് വി​ചാ​ര​ണ കോ​ട​തി​യും ഹൈ​ക്കോ​ട​തി​യും ഇവരുടെ ഹർജി തള്ളിയിരുന്നു. ഇതേ തുടർന്നാണ് ബു​ശ്റ സുപ്രീംകോടതിയെ സമീപിച്ചത്. സ​ഹോ​ദ​രി​യു​ടെ വി​ഹി​തം നൽകാൻ തയ്യാറല്ലേ എന്ന കോടതിയുടെ ചോദ്യത്തിന് ഇന്ത്യയിലെ മു​സ്‍ലിം വ്യ​ക്തി നി​യ​മ​പ്ര​കാ​രം ബാ​ധ്യ​സ്ഥ​മാ​യ വി​ഹി​തം സഹോദരിക്ക് നൽകുമെന്നാണ് സ​ഹോ​ദ​ര​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. സു​ൽ​ഫി​ക്ക​ർ അ​ലി പറഞ്ഞത്. 

വിഷയം പരിശോധിക്കുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സ​ഹോ​ദ​ര​നോ​ട് എ​തി​ർ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബു​ശ്റ​യു​ടെ വാ​ദ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ സഹോദരങ്ങൾക്ക് നാലാഴ്ചയും, ശേഷം സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ ബു​ഷ്റ​ക്ക് ര​ണ്ടാ​ഴ്ച​യും കോടതി അനുവദിച്ചിട്ടുണ്ട്. ഈ ആ​റാ​ഴ്ച ക​ഴി​ഞ്ഞ് കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. വി​ചാ​ര​ണ കോ​ട​തി കു​ടും​ബ​സ്വ​ത്ത് വീ​തി​ക്കാ​ൻ നി​യോ​ഗി​ച്ച അ​ഡ്വ​ക്ക​റ്റ് ക​മീ​ഷ​ണ​ർ 1937ലെ ​മു​സ്‍ലിം വ്യ​ക്തി നി​യ​മ പ്ര​കാ​രം വീ​തം​വെ​ച്ച​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നും സ​ഹോ​ദ​ര​ന്മാ​ർ​ക്ക് ന​ൽ​കി​യ അ​തേ ഓ​ഹ​രി ത​നി​ക്കും വേ​ണ​മെ​ന്നുമാണ് ബു​ശ്റ ഹർജിയിൽ പറയുന്നത്. അ​ഡ്വ. ക​മീ​ഷ​ണ​ർ വീതം വെച്ചതനുസരിച്ച് 4.82 സെ​ന്റ് സ്ഥ​ല​മാണ് ഇവർക്ക് ലഭിക്കുക. 1937ലെ ​ശ​രീ​അ​ത്ത് നി​യ​മ​ത്തി​ലെ ര​ണ്ടാം വ​കു​പ്പ് അനുസരിച്ചുള്ള സ്വ​ത്ത് വീ​തം​വെ​പ്പി​ൽ ലിം​ഗ​സ​മ​ത്വമില്ലെന്ന്  ബു​ശ്റ അ​ലി​യു​ടെ അ​ഭി​ഭാ​ഷ​ക​രാ​യ ബി​ജോ മാ​ത്യു ജോ​യ്, മ​നു കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ വാ​ദി​ച്ചു.