ജല്ലിക്കെട്ട് നിരോധിക്കില്ല; തമിഴ് സംസ്കാരത്തിന്‍റെ അവിഭാജ്യ ഘടകമെന്ന് സുപ്രീംകോടതി

  1. Home
  2. Trending

ജല്ലിക്കെട്ട് നിരോധിക്കില്ല; തമിഴ് സംസ്കാരത്തിന്‍റെ അവിഭാജ്യ ഘടകമെന്ന് സുപ്രീംകോടതി

alanganallur-jallikattu


ജല്ലിക്കട്ട്  തമിഴ് സംസ്കാരത്തിന്‍റെ  അവിഭാജ്യ ഘടകമാണെന്ന് സുപ്രിം കോടതി. സംസ്ഥാനത്തിന്‍റെ  സാംസ്കാരിക പൈതൃകത്തിന്‍റെ  ഭാഗമാണെന്ന് നിയമസഭ പ്രഖ്യാപിച്ചപ്പോൾ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനാവില്ല.നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നൽകിയിട്ടുണ്ട്.അതിൽ തെറ്റുണ്ടെന് കണ്ടെത്താനായില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

 ജല്ലിക്കട്ട്   സംരക്ഷിക്കുന്ന തമിഴ് നാട്, മഹാരാഷ്ട്ര സർക്കാരുകളുടെ നിയമത്തെ ചോദ്യം ചെയ്ത് മൃഗ സ്നേഹികൾ നൽകിയ ഹർജിയിലാണ് വിധി.ജല്ലിക്കട്ട്  സുപ്രീം കോടതി റദ്ദാക്കിയെങ്കിലും ഇതിനെ മറിക്കടക്കാൻ നിയമം കൊണ്ടുവന്നിരുന്നു അനുഛേദം 29 (1) ഉൾപ്പെടുത്തി  സംരക്ഷണം നൽകിയത് ഭരണഘടന വിരുദ്ധമാണെന്നായിരുന്നു  ഹർജിക്കാരുടെ വാദം. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ  ബെഞ്ചാണ് കേസിൽ വാദം കേട്ടത്. ജസ്റ്റിസ് അനിരുദ്ധാ ബോസാണ് വിധി പറഞ്ഞത്.

സുപ്രീംകോടതി 2014ല്‍ നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും, സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ ജല്ലിക്കെട്ട് നടത്താന്‍ ഈ രണ്ട് നിയമങ്ങളും അനുമതി നല്‍കിയിരുന്നു. സംഘടനകളുടെയും തമിഴ്നാട് സര്‍ക്കാരിന്റെയും വാദം കേട്ട ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ഡിസംബറില്‍ കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു.