എം ജി സര്‍വ്വകലാശാല അധ്യാപക നിയമനം: പുതിയ മാനദണ്ഡം രൂപീകരിക്കണമെന്ന ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

  1. Home
  2. Trending

എം ജി സര്‍വ്വകലാശാല അധ്യാപക നിയമനം: പുതിയ മാനദണ്ഡം രൂപീകരിക്കണമെന്ന ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

COURT


അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിന് മാർക്ക് നൽകുന്നതിന് പുതിയ  മാനദണ്ഡങ്ങൾ രൂപവത്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ. ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് എംജി സർവകലാശാല സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് സ്റ്റേ.

അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അക്കാദമിക വിഷയമാണെന്നും ഇതിൽ കോടതി ഇടപെടൽ പാടില്ലെന്നും ഹർജിയിൽ സർവകലാശാല വ്യക്തമാക്കിയിരുന്നു. മാനദണ്ഡങ്ങൾ നിശ്ചിയിക്കാനുള്ള അധികാരം സർലകലാശാലക്ക് ആണെന്നും ഹർജിയിൽ  പറഞ്ഞിരുന്നു. ഹിന്ദി അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖത്തിന് 50 മാർക്ക് നിശ്ചയിച്ച് എംജി സർവകലാശാല  ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.

സർവ്വകലാശാലയുടെ കീഴിയിലുള്ള കോളേജുകളിലെ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലായിരുന്നു ഹൈക്കോടതി ഇടപെടൽ. ജഡ്ജിമാരായ പി എസ് നരസിംഹാ, ജെ ബി പർദ്ദിവാലാ എന്നിവിരടങ്ങിയ ബെഞ്ചിന്‍റെയാണ് നടപടി.