കാമുകിയെ കേബിൾ കൊണ്ട് കെട്ടിയിട്ട് ലൈംഗികപീഡനം; യുവാവ് കസ്റ്റഡിയിൽ

  1. Home
  2. Trending

കാമുകിയെ കേബിൾ കൊണ്ട് കെട്ടിയിട്ട് ലൈംഗികപീഡനം; യുവാവ് കസ്റ്റഡിയിൽ

RAPE CASE


കാമുകിയെ അതിക്രൂരമായി പീഡിപ്പിച്ച് സ്വകാര്യ ഭാഗങ്ങളിൽ മുളക് തേച്ച യുവാവ് കസ്റ്റഡിയിൽ. ഗുജറാത്തിലെ സൂറത്തിലാണ് നികുഞ്ജ് കുമാർ അമൃത് ഭായ് പട്ടേൽ എന്നയാൾ കാമുകിയോട് ഈ കൊടുംക്രൂരത ചെയ്തത്. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് യുവതിയുമായി പ്രതി പ്രണയത്തിലായതെന്നും ഇക്കാര്യം അറിഞ്ഞതോടെ പ്രണയത്തിൽനിന്നു പിന്മാറാൻ ശ്രമിച്ചതിനാണ് കാമുകിയെ ഉപദ്രവിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.

വിവാഹിതനായ നികുഞ്ജും ഭാര്യയും പിരിഞ്ഞു താമസിക്കുകയാണ്. ഇതിനിടെയാണ് യുവതിയുമായി ഇയാൾ പ്രണയത്തിലായത്. നികുഞ്ജ് വിവാഹിതനാണെന്ന് അറിഞ്ഞപ്പോൾ യുവതി ഇയാളുമായി വഴക്കിടുകയും ബന്ധം അവസാനിപ്പിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. ഇതിൽ ക്ഷുഭിതനായ നികുഞ്ജ്, യുവതിയെ കേബിൾ ഉപയോഗിച്ച് കെട്ടിയിട്ട് പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ മുളക് തേക്കുകയുമായിരുന്നു.

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിലെത്തുകയും ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. പിന്നാലെ പ്രതിയെ പൊലീസ് പിടികൂടി.