'എംപിയെന്ന നിലയിൽ ഉദ്ഘാടനം ചെയ്യിപ്പിക്കാമെന്ന് കരുതേണ്ട, സിനിമ നടനായി വന്ന് പണവും വാങ്ങിയിട്ടേ പോകൂ'; സുരേഷ് ഗോപി

  1. Home
  2. Trending

'എംപിയെന്ന നിലയിൽ ഉദ്ഘാടനം ചെയ്യിപ്പിക്കാമെന്ന് കരുതേണ്ട, സിനിമ നടനായി വന്ന് പണവും വാങ്ങിയിട്ടേ പോകൂ'; സുരേഷ് ഗോപി

suresh gopi


എംപിയെന്ന നിലയിൽ തന്നെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കാമെന്ന് കരുതേണ്ടെന്ന് കേന്ദ്രസഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഉദ്ഘാടനം ചെയ്യാൻ എത്തുന്നത് നടനായിട്ടായിരിക്കുമെന്നും അതിനുള്ള പണം വാങ്ങിയതിന് ശേഷം മാത്രമേ പോകുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവഴി ലഭിക്കുന്ന പണം സമൂഹ നന്മക്കായി ഉപയോഗിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. എങ്ങണ്ടിയൂരിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇനിയും സിനിമ ചെയ്യും. സിനിമകളിൽ കിട്ടുന്ന ശമ്പളത്തിന്റെ അഞ്ച് മുതൽ എട്ട് ശതമാനം. അതു നൽകാനെ എനിക്ക് അവകാശമുള്ളൂ. കണക്കുകളൊക്കെ കൊടുക്കേണ്ടെ. അങ്ങനെ വരുന്ന കാശ് ഇന് വ്യക്തികൾക്കല്ല കൊടുക്കുന്നത്. അത് പ്രധാനമായിട്ടും ജനങ്ങൾക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് വന്നിരിക്കും. അതിന് പിരിവ് ഉണ്ടാകില്ല.ഏതെങ്കിലും പരിപാടിക്ക് പോകുമ്പോൾ എംപിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ട. അവിടെ സിനിമ നടനായിട്ടേ വരൂ. അതിന് യോഗ്യമായ ശമ്പളം, എന്റെ സഹപ്രവർത്തകർ വാങ്ങുന്ന തരത്തിൽ വാങ്ങിയേ ഞാൻ പോകൂ. അതിൽ നിന്ന് നയാ പൈസ ഞാൻ എടുക്കില്ല. അത് എന്റെ ട്രെസ്റ്റിലേക്ക് പോകൂ. അത് ഞാൻ നേരത്തെ സൂചിപ്പിച്ച കാര്യങ്ങൾക്കായി ഉപയോഗിക്കും'- സുരേഷ് ഗോപി പറഞ്ഞു.

'ഇനിയിപ്പോൾ ആക്രമണം വരാൻ പോകുന്നത് ആ രീതിയിലൊക്കെ അത് ഞാൻ ഇപ്പോഴെ അങ്ങ് പിരിവെട്ടി നല്ല കപ്ലിംഗ് ഇട്ട് അടച്ചുകൊടുത്തിരിക്കുകയാണ്. ഇനി അങ്ങനെ തന്നെയാണ്. തൃശൂരിലെ ജനങ്ങളാണ് ഒരു ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്നതെങ്കിൽ നിങ്ങളുടെ ഒന്നും ഉപദേശം ആവശ്യമില്ല. കൃത്യമായി നിർവഹണം നടത്തിയിരിക്കും. അതിനുള്ള ചങ്കൂറ്റം ഉണ്ടെന്ന് നേരത്തെ തെളിയിച്ചതാണ്. പറഞ്ഞതൊന്നും വെറുതെ അല്ല, ഈശ്വരൻ അനുഗ്രഹിച്ചാൽ അതുക്കും മേലെ ചെയ്തിരിക്കും' സുരേഷ് ഗോപി പഞ്ഞു.